കമ്മീസ് മുശൈത്ത്: അസീർ പ്രവാസി സംഘത്തിൻ്റെ ഇരുപതാമത് വാർഷീകാഘോഷത്തിൻ്റെ ഭാഗമായി അസീറിലെ ആരോഗ്യ-വിദ്യഭ്യാസ- സ്പോട്സ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളേയും വ്യക്തികളേയും അസീർ ശ്രേഷ്ടാ പുരസ്ക്കാരം നൽകി ആദരിച്ചു. അസീർ പ്രവാസി സംഘത്തിൻ്റെ മൂന്നാം ഘട്ട അസീർ ശ്രേഷ്ടാ പുരസ്ക്കാരത്തിനായി ഈ പ്രാവശ്യം മൂന്ന് സ്ഥാപനങ്ങളേയും, മൂന്ന് വ്യക്തികളേയുമാണ് കണ്ടെത്തിയത്. ഷിഫ അൽ കമ്മീസ് മെഡിക്കൽ കോംപ്ലക്സ്, ലാന അഡ്വാൻസ്ഡ് ഇൻറർനാഷണൽ സ്കൂൾ, അൽ ജനുബ് ഇൻ്റർനാഷ്ണൽ സ്കൂൾ, ഡോ.ബിനുകുമാർ, ഡോ: ജുനൈദ് ഉസ്മാൻ തങ്ങൾ എന്നി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും അവരുടെ സാമൂഹിക പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളെ കണക്കിലെടുത്തായിരുന്നു പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തത്. ഷിഫ - അൽ കമ്മീസ് മെഡിക്കൽ കോപ്ലക്സ് അഡ്മിനിസ്ട്രേഷൻ മാനേജർ ജലീൽ കവന്നൂർ അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടിയിൽ നിന്നും, ലാന ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൾ ബിജു ഭാസ്ക്കർ ജന:സെക്രട്ടറി സുരേഷ് മാവേലിക്കരയിൽ നിന്നും, അൽ ജനൂബ് ഇൻറർനാഷണൽ സ്കൂൾ വൈസ് പ്രിൻസിപ്പൾ ട്രഷറർ രാജഗോപാൽ ക്ലാപ്പനയിൽ നിന്നും, വലീദ് അൽ ബലീഗ് ആക്റ്റിംഗ് പ്രസിഡൻ്റ് ഇബ്രാഹിം മരയ്ക്കാൻ തൊടിയിൽ നിന്നും പുരസ്ക്കാരങ്ങൾ സ്വീകരിച്ചു. അസീർ ശ്രേഷ്ടാ പുരസ്ക്കാരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടതിന് ഏറേ നന്ദിയുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവേ ഏല്ലാവരും പറഞ്ഞു
Posted on 2024-12-01 13:18:14
ഖമ്മീസ് മുഷൈത്ത്: അസീറിൻ്റെ ഹൃദയ ഭൂമികയായ കമ്മീസ് മുഷൈത്തിൽ ബലി പെരുന്നാളിൻ്റെ രണ്ടും മൂന്നും ദിനങ്ങളിലായി അസീർ പ്രവാസി സംഘം സംഘടിപ്പിച്ച അസീർ സോക്കർ 2024 ഫുട്ബോൾ മേളക്ക് പ്രൗഡഗംഭീരമായ സമാപനം മൈ കെയർ മെഡിക്കൽ ഗ്രൂപ്പ് ഓഫ് കമ്പനി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും 15000 റിയാൽ ക്യാഷ് പ്രൈസിനും , കലവറ ഫാമിലി റസ്റ്റോറൻ്റ് റണ്ണേഴ്സ് ട്രോഫിക്കും 7500 റിയാൽ ക്യാഷ് പ്രൈസിനും വേണ്ടി കമീസിലെ ഖാലിദിയ ദമ്മക്ക് സ്റ്റേഡിയത്തിലായിരുന്നു അസീർ പ്രവാസി സംഘം പതിനെട്ടാമത് സോക്കർ സംഘടിപ്പിച്ചത്. കായികാഭിനിവേശം നെഞ്ചേറ്റുന്ന കാൽപന്ത് പ്രേമികളുടെ സ്വപ്ന സാക്ഷാത്ക്കാരമായി മാറിയ അസീർ സോക്കറിൽ നാട്ടിൽ നിന്നും സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നുമായി നിരവധി പ്രമുഖ താരങ്ങൾ മാറ്റുരക്കാനായി എത്തിച്ചേർന്നത് ടൂർണ്ണമെൻ്റിന് കൊഴുപ്പ് പകർന്നു. രണ്ടാം പെരുന്നാൾ ദിനത്തിൽ നാദി ദമ്മക്ക് ഫുട്ബോൾ കോച്ച് അഹമ്മദ് ഖത്താഫ് ടൂർണ്ണമെൻ്റ് ഔദ്യോഗീകമായി ഉത്ഘാടനം നിർവ്വഹിച്ചു. സംഘാടക സമിതി കൺവീനർ രാജേഷ് കറ്റിട്ട സ്വാഗതം പറഞ്ഞ ചടങ്ങിന് ചെയർമാൻ നവാബ് ഖാൻ ബീമാപള്ളി അദ്ധ്യക്ഷനായിരുന്നു. മുഖ്യ സ്പോൺസർമാരായ ഷാജുദ്ധീൻ (മൈ കെയർ മെഡിക്കൽ ഗ്രൂപ്പ്) നബീൽ ( കലവറ ഫാമിലി സ്റ്റോറൻ്റ് ) ബഷീർ (റോയൽ ട്രാവത്സ് എം.ഡി) അനിൽ ( അംവാജ് ട്രേഡിംഗ് ) എന്നിവരടക്കം നിരവധി പേർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിന്നീട് ആദ്യ റൗണ്ടിലെ നാല് കളികൾക്ക് ശേഷം സോക്കറിൻ്റെ രണ്ടാം ദിനത്തിൽ വാശിയേറിയ സെമി ഫൈനലുകൾക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. തുടർന്ന് പ്രമുഖ നൃത്ത അധ്യാപികയായ സോന സെവൻ്റെ നേതൃത്തിൽ വൈഭവ സെവനും, ഹയമറിയമും വിവിധ ഗാനങ്ങൾക്കായി ചുവട് വെച്ചതും "വോയ്സ് ഓഫ് കമ്മീസ് " ൻ്റെ നേതൃത്തത്തിൽ അരങ്ങേറിയ ഗാനസന്ധ്യയും കാണികൾക്ക് ആനന്ദം പകർന്നു. അസീർ മേഖലയിലെ ആരോഗ്യ- സാമൂഹിക രാഷ്ട്രീയ-സാംസ്കാരിക വ്യക്തിത്വങ്ങളുടെ സാന്നിധ്യവും സഹകരണവും അസീർ സോക്കർ 2024 ൻ്റെ വേദി ധന്യമാക്കി. ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ കമ്മറ്റി അംഗങ്ങളായ ബിജു നായർ, അഷ്റഫ് കുറ്റിച്ചൽ, ലുലു കമ്മീസ് എം.ഡി. ഷംസാദ്, അൽ ബിലാൽ മന്തി എംഡി റൗഫ്, കെ.എം സി സി കമ്മീസ് പ്രസിഡൻ്റ് ബഷീർ മുന്നിയൂർ ,ഒ ഐ.സി.സി നേതാക്കളായ മനാഫ്, പ്രകാശൻ നാദാപുരം, ഷാ ഷാഹുൽ ഹമീദ്(ബിൻ സാഗർ ) ഫൂച്ചർ മെഡിക്കൽ സെൻ്റർ എം.ഡി. റിച്ചു, ഡോ: അഫ്സൽ വിവിധ ഹോസ്പിറ്റലുകളിലെ സ്റ്റാഫ് നഴ്സുമാരായ റംസീന, ശാന്തി, ജീസാൻ കെ.എം.സി.സി പ്രസിഡൻ്റ് ഷംസു പൂക്കോട്ടൂർ ,oicc ജീസാൻ പ്രസിഡൻ്റ് നാസർ ചേലേമ്പ്ര പ്രമുഖ മാധ്യമ പ്രവർത്തകർ റസാഖ് കിണാശ്ശേരി, മുജീബ് എള്ളുവിള കമ്മീസ് ക്രിക്കറ്റ് കൂട്ടായ്മ പ്രതിനിധികൾ ,എ.എം, ഷംസുദ്ധീൻ അസ്സാഫ് കമ്പനി, കാർഗോ മുസ്തഫ എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുക്കപ്പെട്ടു. ആവേശകരമായ ഫൈനൽ മത്സരവും പിന്നീട് നടത്തിയ ഷൂട്ടൗട്ടും സമനിലയിലായതിനെ തുടർന്ന് സഡൻ ഡത്തിലൂടെയുള്ള മത്സരത്തിൽ ഫാൾക്കൺ എഫ് സി യെ പരാജയപ്പെടുത്തി കാസ്ക്ക് കമ്മീസ് അസീർ സോക്കർ കിരീടം ഒരിക്കൽ കൂടി മുത്തമിട്ടു. തുടർന്ന് ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായ ,ബഷീർ തരീബ് ,സുരേന്ദ്രൻ പിള്ള, ബിജു സനായ്യാ, റസാഖ് ആലുവ, എന്നിവർ ടൂർണ്ണമെൻ്റിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹരായ താരങ്ങളെ പ്രഖ്യാപിച്ചു. അൽ ജനൂബ് ഇൻ്റർനാഷണൽ സ്കൂൾ സ്പോൺസർ ചെയ്ത ട്രോഫിയും ക്യാഷ് പ്രൈസും (മാൻ ഓഫ് ദി ടൂർണ്ണമെൻ്റ് ) കാസ്ക്ക് ക്ലബിലെ ഫവാസിന് ബഷീർ വണ്ടൂർ സമ്മാനിച്ചു. റോയൽ ട്രാവത്സ് സ്പോൺസർ ചെയ്ത ട്രോഫി (ബെസ്റ്റ് സ്റ്റോപ്പർ ബാക്ക്) കാസ്ക്ക് ക്ലബിലെ അബ്ബാസിന് റോയൽ ട്രാവത്സ് എംഡി ബഷീറും സുധീരൻ ചാവക്കാടും ചേർന്ന് സമ്മാനിച്ചു. ,Az കാർഗോ എക്സ്പ്രസ്സ് സ്പോൺസർ ചെയ്ത ട്രോഫി (ബെസ്റ്റ് ഗോൾകീപ്പർ ) മെട്രോ ക്ലബിലെ ആദിലിന് രഞ്ജിത്ത് വർക്കല സമ്മാനിച്ചു. ഗാലക്സി ആർട്ടിഫീഷ്യൽ മാർബിൾ സ്പോൺസർ ചെയ്ത ട്രോഫി (ബെസ്റ്റ് ഗോൾ) കാസ്ക്ക് ക്ലബിലെ ഫവാസിന് ഷാബ് ജഹാൻ സമ്മാനിച്ചു. A M കാർഗോ (ഫെയർ ടീം) ലയൺസ് എഫ്.സിക്കുള്ള ട്രോഫി മുസ്തഫ AM കാർഗോ, താമരാക്ഷൻ എന്നിവർ ചേർന്ന് സമ്മാനിച്ചു. ന്യൂ സഫയർ ഹോട്ടൽ സ്പോൺസർ ചെയ്ത ട്രോഫി (ടോപ്പ് സ്കോറർ) ഫാൾക്കൺ ക്ലബിലെ ഫുജൈറിന് അനുരൂപ് സമ്മാനിച്ചു. തുടർന്ന് ടൂർണ്ണമെൻ്റിൽ പങ്കെടുത്ത ടീമുകൾക്കും കലാപ്രതിഭകൾക്കുമുള്ള സർട്ടിഫിക്കറ്റുകൾ അസീർ പ്രവാസി സംഘം പ്രസിഡൻ്റ് അബ്ദുൾ വഹാബ് കരുനാഗപള്ളി വിതരണം ചെയ്തു. റണ്ണറപ്പായ ടീമായ ഫാൾക്കൺ എഫ് സിയെ ഷൗക്കത്തലി ആലത്തൂർ, ഇബ്രാഹിം മരയ്ക്കാൻ തൊടി എന്നിവർ മെഡലുകൾ അണിയിച്ച് സ്വീകരിച്ചു. ട്രോഫിയും ക്യാഷ് പ്രൈസും സ്പോൺസർ മുനീർ ചക്ക് വള്ളി (കലവറ ) നവാബ് ഖാൻ ബീമാപള്ളി ( ചെയർമാൻ) എന്നിവർ ചേർന്ന് സമ്മാനിച്ചു. വിന്നറായ കാസ്ക്ക് ടീമിനെ മെഡലുകൾ അണിയിച്ച് താമരാക്ഷനും മണികണ്ഠൻ, ഷാജി പണിക്കർ എന്നിവർ സ്വീകരിച്ചു. ട്രോഫിയും ക്യാഷ് പ്രൈസും അജ്മൽ അനൂപ് (സി.ഇ.ഒ. മൈ കെയർ ഗ്രൂപ്പ്) രാജേഷ് കറ്റിട്ട (കൺവീനർ) എന്നിവർ ചേർന്ന് സമ്മാനിച്ചു. അസീർ സോക്കർ വിജയിപ്പിക്കുവാൻ മുന്നോട്ട് വന്ന കായിക പ്രേമികൾ, ടീമുകൾ , സ്പ്പോൺസർമാർ, സാങ്കേതിക വിദഗ്തർ, അമ്പയർമാർ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി പ്രോഗ്രാം കമ്മറ്റി ചീഫ് കോഡിനേറ്റർ അബ്ദുൾ വഹാബ് കരുനാഗപള്ളി അറിയിച്ചു.
Posted on 2024-07-17 12:53:05
കമ്മീസ് മുഷൈത്ത്: കമ്മിസിൽ മരണപ്പെട്ട തൃശൂർ സ്വദേശികളായ പീതാംബരൻ, മുഹമ്മദ് ഷാജി എന്നീ പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി സമാഹരിച്ച ഫണ്ടുകളുടെ വിതരണം ആലത്തൂർ എം.പി. കെ.രാധാകൃഷ്ണൻ നിർവ്വഹിക്കും... ആഗസ്റ്റ് മൂന്നിന് തൃശൂർ വാടാനപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ വീതമായിരിക്കും നൽകുക. എം.പിക്കു പുറമേ നിരവധി പാർട്ടി നേതാക്കളും, കേരള പ്രവാസി സംഘം കേന്ദ്ര നേതാക്കളും, അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി, അബഹ ഏരിയ സെക്രട്ടറി നിസാർ കൊച്ചി, പരിപാടിയിൽ സംബന്ധിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമായിരുന്നു ഇരുവരും മരണപ്പെട്ടത്. തൃശൂർ വെങ്കിടങ്ങ് സ്വദേശിയായ പീതാംബരൻ ഇരുപത് വർഷമായി വാദിയാൻ സനായ്യയിൽ ഗ്ലാസ് ഫിറ്ററായും, വാടാനപള്ളി സ്വദേശിയായ കൽവൂർ വീട്ടിൽ മുഹമ്മദ് ഷാജി മൂന്ന് വർഷത്തോളമായി തരീബിൽ മദ്ധക്കടുത്ത് ബൂഫിയായിൽ ജോലി ചെയ്ത് വരികയായിരുന്നു. നിയമനടപടികൾ പൂർത്തികരിച്ച് ഷാജിയുടെ മൃതദേഹം സൗദിയിൽ തന്നേ സംസ്കരിക്കുകയും, പീതാംബരൻ്റേത് നാട്ടിലെത്തിച്ച് സംസ്കരിക്കുകയുമായിരുന്നു. മുഹമ്മദ് ഷാജി അസീർ പ്രവാസി സംഘം തരിബ് യൂണിറ്റ് കമ്മറ്റി അംഗവും, പീതാംബരൻ വാദിയാൻ സനായ്യ കമ്മറ്റി അംഗവുമായിരുന്നു. അസീർ പ്രവാസി സംഘം അംഗമായിരിക്കെ മരണപ്പെട്ടാൽ അവരുടെ ആശ്രിതർക്ക് അസീർ പ്രവാസി സംഘം സാന്ത്വനം പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപ വീതമാണ് നൽകി വരാറുള്ളത്. ഫണ്ട് വിതരണ ചടങ്ങിൽ സംഘടനാ അംഗങ്ങളായി നാട്ടിലുള്ള മുഴുവൻ പ്രവർത്തകരേയും പങ്കെടുപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുവാൻ എല്ലാ യൂണിറ്റ് - ഏരിയ കമ്മറ്റികൾ ശ്രമിക്കണമെന്ന് അസീർ പ്രവാസി സംഘം ജന:സെക്രട്ടറി സുരേഷ് മാവേലിക്കര അഭ്യാർത്ഥിച്ചു.
Posted on 2024-07-17 12:30:17
കമ്മീസ് മുഷൈത്ത്: മൂന്ന് പതിറ്റാണ്ടിനോടുത്ത പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മലപ്പുറം വേങ്ങര സ്വദേശിയും അസീർപ്രവാസിസംഘം ഖമ്മിസ് ഷെല്ലാൽ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന മുഹമ്മദ് അഷറഫിന് അസീർ പ്രവാസി സംഘം കമ്മീസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സംഘടന സെൻട്രൽ കമ്മറ്റി ഓഫീസിൽ ഏരിയപ്രസിഡന്റ് സ :ശൗക്കത്തലി ആലത്തൂരിന്റെ അദ്ധ്യക്ഷതയിൽകൂടിയ യോഗത്തിൽ, സംഘടന ആക്ടിങ് രക്ഷാധികാരി സ :റെഷീദ് ചെന്ത്രാപ്പിന്നി യാത്രയപ്പ് സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. അഷ്‌റഫിന്റെ സംഘടനയുമായുള്ള നിസ്തുലമായ സംഘടന ബന്ധത്തെക്കുറിച്ച് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് അബ്ദുൽവഹാബ് കരുനാഗപ്പള്ളി സംസാരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ നിസാർ കൊച്ചി, താമരാക്ഷൻ ക്ലാപ്പന, ഏരിയസെക്രട്ടറി പൊന്നപ്പൻ കട്ടപ്പന, യൂണിറ്റുകളെ പ്രതിനിധികരിച്ച്, അമൽ തോമസ് (ഷല്ലാൽ ), സുരേന്ദ്രൻ മുട്ടത്തുകോണം (സനായ്യ), മനാഫ് (തരീബ്), പ്രഭാകരൻ കുളത്തൂർ ( മാറത്ത്), ബാബു രാജൻ (കമ്മീസ്സ് ഈസ്റ്റ് ), ദിലീപ് (കമ്മീസ് ടൗൺ ), ഷിജുഖാൻ, അബുൾറഹ്‌മാൻ ആലത്തൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘടനയുടെ മെമോന്റോ നൽകികൊണ്ട് ജനറൽ സെക്രട്ടറി സ :സുരേഷ് മാവേലിക്കരയും സംസാരിക്കുകയുണ്ടായി. യോഗത്തിൽ സ്വാഗതം സ :ബഷീർ വണ്ടൂരും, നന്ദി സ :സുരേന്ദ്രൻപിള്ളയും പറഞ്ഞു,
Posted on 2024-06-06 07:40:41
ജനനായകന്‍ ഇ കെ നായനാര്‍ ചരിത്രത്തിലേക്ക് വിട വാങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം. കാലമെത്രകഴിഞ്ഞാലും ജന മനസ്സുകളില്‍ നിന്നും മായാത്ത കനലോര്‍മ്മയാണ് ഇ കെ നായനാര്‍. പത്തൊന്‍പതാം ചരമ വാര്‍ഷിക ദിനം വിപുലമായ പരിപാടികളോടെയാണ് സി പി ഐ എം ആചരിക്കുന്നത്. ഏല്ലാ നിലയിലും കേരള രാഷ്ട്രീയത്തിലെ ഇതിഹാസമായിരുന്നു ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാര്‍. കേരളം ഹൃദയത്തോട് ചേര്‍ത്ത് വച്ച ജനനായകന്‍. കുറിക്കു കൊള്ളുന്ന വിമര്‍ശനവും നര്‍മത്തില്‍ ചാലിച്ച സംഭാഷണവും അസാമാന്യ പ്രസംഗ വൈഭവയും കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ ജനനേതാവ്. 1919 ഡിസംബര്‍ 9 ന് കണ്ണൂര്‍ കല്യാശ്ശേരിയില്‍ മൊറാഴയില്‍ ഗോവിന്ദന്‍നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മൂന്നു മക്കളില്‍ രണ്ടാമനായാണ് ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാരുടെ ജനനം. സ്വാതന്ത്ര്യ സമര തീചൂളയില്‍ ഉരുകി തെളിഞ്ഞ ഇ കെ നായനാര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍ നിര നേതാവും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയുമായി. മൊറാഴയിലും കയ്യൂര്‍ സമരത്തിലും മുന്നണിപ്പോരാളിയായി.രാഷ്ട്രീയ എതിരാളികള്‍ പോലും നായനാര്‍ എന്ന ജന നേതാവിനെ മനസ്സ് കൊണ്ട് അംഗീകരിച്ചു.പാവങ്ങളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം പുതുക്കി പണിയുന്നതിനായിരുന്നു മുഖ്യമന്ത്രിയായിരുന്ന കാലത്ത് നായനാരുടെ ശ്രദ്ധ. 2004 മെയ് 19 ന് നായനാരുടെ വിയോഗം അറിഞ്ഞത് മുതല്‍ മെയ് 21 ന് പയ്യാമ്പലത്ത് ചിത എരിഞ്ഞടങ്ങും വരെ കേരളം ഒന്നടങ്കം കണ്ണീര്‍വാര്‍ത്തു. കേരളം ഇ കെ നായനാരെ എത്രയധികം സ്‌നേഹിച്ചിരുന്നു എന്നതിന് തെളിവായിരുന്നു വികാരനിര്‍ഭരമായ ആ യാത്രയയപ്പ്. ഇരുപതാം ചരമവാര്‍ഷിക ദിനത്തിലും ജനമനസ്സുകളില്‍ ജ്വലിച്ച് നില്‍ക്കുകയാണ് സഖാവ് ഇകെ നായനാര്‍....
Posted on 2024-05-20 06:22:33
ഖമ്മീസ് മുഷൈത്ത്: അസീറിലെ പ്രമുഖ സംഘടനയായ അസീർ പ്രവാസി സംഘം ബലിപെരുന്നാളിൻ്റെ രണ്ടും മൂന്നും ദിനങ്ങളിൽ സംഘടിപ്പിക്കുന്ന അസീർ സോക്കർ 2024 ഫുട്ബോൾ മേളയുടെ സമ്പൂർണ്ണ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി ഓഫീസിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ആക്റ്റിംഗ് രക്ഷാധികാരി റഷീദ് ചെന്ത്രാപ്പിന്നി ഉത്ഘാടനം ചെയ്തു. അസീർ പ്രവാസി സംഘം ജന:സെക്രട്ടറി സുരേഷ് മാവേലിക്കരയും, പ്രസിഡൻ്റ് അബ്ദുൾ വഹാബ് കരുനാഗപള്ളിയും അസീർ സോക്കർ 2024 നെ കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ സമ്പൂർണ്ണ വിജയത്തിനായി സെൻട്രൽ എക്സിക്യൂട്ടിവ് പ്രോഗ്രാമിൻ്റെ സ്റ്റിയറിങ്ങ് കമ്മറ്റിയായും വിവിധ ഉപകമ്മറ്റികളെ തിരഞ്ഞെടുത്ത് കൊണ്ടും അസീർ സോക്കർ 2024 സംഘാടക സമിതി നിലവിൽ വന്നു. പ്രോഗ്രാം ചീഫ് കോ-ഓഡിനേറ്ററായി അബ്ദുൾ വഹാബ് കരുനാഗപള്ളിയേയും കൺവീനറായി രാജേഷ് കറ്റിട്ട , ചെയർമാൻ നിസാർ കൊച്ചി ജോ.കൺവീനറായി രഞ്ജിത്ത് വർക്കല വൈസ് ചെയർമാനായി നവാബ് ഖാൻ ട്രഷറർമാരായി രാജഗോപാൽ ക്ലാപ്പന, മനോജ് കണ്ണൂർ, ഷാജി പണിക്കർ പബ്ലിസിറ്റി കമ്മറ്റിയിലേക്ക് പൊന്നപ്പൻ കട്ടപ്പന രാജേഷ് അൽ റാജി ,ഷംസു തോട്ടുമുക്ക് ,സൈത് വിളയൂർ , പ്രകാശൻ കിഴിശ്ശേരി, സജ്ജു എന്നിവരെയും തിരഞ്ഞെടുത്തു ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായി ബഷീർ തരീബ്, സുരേന്ദ്രൻ പിള്ള, ബിജു സനായ്യ, റസാഖ് ആലുവ വളണ്ടിയർ ടീം ക്യാപ്റ്റൻ താമരാക്ഷൻ ക്ലാപ്പന ഉപ: ക്യാപ്റ്റനായി നൂറുദ്ധീൻ ചെങ്ങമനാട്, ഫുഡ് കമ്മറ്റി അംഗങ്ങളായി, ഇബ്രാഹിം മരയ്ക്കാൻ തൊടി, സുരേന്ദ്രൻ മുട്ടത്ത് കോണം മണികണ്ഠൻ ചെഞ്ചുള്ളി, ഗതാഗത സഹായം ഒരുക്കുന്നതിനായി ഇബ്രാഹിം ,ഷൈലേഷ് ക്ലാപ്പന , ഷിജു ഖാലിദിയ മെഡിക്കൽ സഹായങ്ങൾക്കായി ശശി, ഗിരീഷ് ദഹ്റാൻ, അനീഷ് മാറത്ത്, കലേഷ്, സുനിൽ അൻസിൽ, എന്നിവരടങ്ങുന്ന ഉപകമ്മറ്റികളെയും തിരഞ്ഞെടുത്തു. വിവിധ ടീമുകളുടെ ചുമതലക്കാരായി സുകുമാരൻ, ബാബുരാജ്, സാബു വാദിയാൻ ,ദിലീപ്, അനിൽ അടൂർ, ജംഷി, സാഹിർ, നിസ്സാർ എന്നിവരേയും തിരഞ്ഞെടുത്തു. അസീർ പ്രവാസി സംഘം സ്പോട്സ് വിഭാഗം ചെയർമാൻ മുഹമ്മദ് ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കമ്മീസ് ഏരിയ സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന സ്വാഗതം പറഞ്ഞു. രാജഗോപാൽ, രാജേഷ് കറ്റിട്ട, നിസാർ കൊച്ചി, രഞ്ജിത്ത് വർക്കല, നവാബ് ഖാൻ ബീമാപള്ളി, എന്നിവർ യോഗത്തിൽ സംസാരിച്ചു. സംസാരിച്ചു. കമ്മീസ് ഏരിയറിലീഫ് കൺവീനർ സുരേന്ദ്രൻ പിള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Posted on 2024-05-18 09:37:02
കമ്മീസ് മുഷൈത്ത്: അസീർ പ്രവാസി സംഘം ഖാലിദീയ യൂണിറ്റ് മെമ്പറും മലപ്പുറം നിലമ്പൂർ സ്വദേശിയുമായ അഷ്റഫിന് ഖാലിദിയ യൂണിറ്റ് ചികിത്സാ സഹായം നൽകി. കമ്മീസിലെ പഞ്ചർ കടയിൽ ജോലി ചെയ്ത് വരവേ കൈ വിരലുകൾക്ക് ഗുരുതരമായ പരിക്ക് പറ്റി ചികിത്സയിലിരിക്കേയാണ് സഹായമെത്തിച്ചത്.ചികിത്സാ സഹായം ഖാലിദീയ യൂണിറ്റ് ട്രഷറർ ഷഫീക്ക് അബൂ താഹിർ അഷ്റഫിന് നൽകി കേന്ദ്ര കമ്മറ്റി അംഗം ജംഷി പാണ്ടിക്കാട് ഏരിയ കമ്മറ്റി അംഗം ഷിജു കായംകുളം എന്നിവരും പങ്കെടുത്തു.
Posted on 2024-05-14 08:11:13
മാറത്തു യൂണിറ്റ് മെമ്പർ സഖാവ് ശശിധരന് വിദഗ്ദ ചികിത്സക്ക് നാട്ടിൽ പോകുന്നതിനു യൂണിറ്റ് കമ്മറ്റിയും കമ്മീസ് ഏരിയാ കമ്മറ്റിയും സംയുക്തമായി യാത്രാടിക്കറ്റ് നൽകി കമ്മീസ് ഏരിയാ റിലീഫ് കൺവീനർ സഖാവ് സുരേന്ദ്രൻ പിള്ള ടിക്കറ്റ് കൈമാറി ഏരിയാകമ്മറ്റിഅംഗം സഖാവ് ദിലീപ്, ടൗൺ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സഖാവ് മരിയദാസ്, മാറത്തു യൂണിറ്റ് സെക്രട്ടറി പ്രഭാകരൻ കൊളത്തൂർ, യൂണിറ്റ് മെമ്പർ പ്രമീഷ് എന്നിവർ പങ്കെടുത്തു
Posted on 2024-05-05 08:41:30
അബഹ : അസീർ പ്രവാസി സംഘം ഒൻപതാമത് കേന്ദ്ര സമ്മേളനത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിക്കപ്പെട്ട സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾ അവസാനിച്ചു. അബഹയിലെ കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗത്തിൽ സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകൾക്കും ചർച്ചകൾക്കും ശേഷം സംഘാടക സമിതി പിരിച്ച് വിട്ടു. ശൈലേഷ് ക്ലാപ്പനയുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിന് സംഘാടക സമിതി ചെയർമാൻ രഞ്ജിത്ത് വർക്കല അദ്ധ്യക്ഷനായിരുന്നു. കൺവീനർ നിസാർ കൊച്ചി റിപ്പോർട്ട് അവതരിപ്പിച്ചു. ജന:സെക്രട്ടറി സുരേഷ് മാവേലിക്കര സമ്മേളനത്തെ വിലയിരുത്തി സംസാരിച്ചു. രക്ഷാധികാരി ബാബു, പ്രസിഡൻ്റ് അബ്ദുൾ വഹാബ്, അബഹ ഏരിയ പ്രസിഡൻ്റ് അനുരൂപ് ,റഷീദ് ചെന്ത്രാപ്പിന്നി എന്നിവർ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ ഇബ്രാഹിം മരയ്ക്കാൻ തൊടിയുടെ നന്ദി പ്രകടനത്തോടെ യോഗനടപടികൾ അവസാനിച്ചു.
Posted on 2024-05-03 15:05:22
ഖമ്മീസ് മുഷൈത്ത് : ലോകസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി അസീർ പ്രവാസി സംഘം തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. സംഘടന പ്രസിഡന്റ് അബ്ദുൾവഹാബ് കരുനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൺവൻഷൻ രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. സിപിഐ എം മലപ്പുറം ജില്ലാകമ്മറ്റി മെമ്പർ സ:കാർത്തികേയൻ, സംഘടനാ ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര വിവിധഏരിയസെക്രട്ടറിമാരായ പൊന്നപ്പൻ കട്ടപ്പന (കമ്മീസ് ), ഷാബ്ജാൻ (സറാത്തു ബൈദ ), നിസ്സാർ കൊച്ചി (അബഹ), എന്നിവർ സംസാരിച്ചു. ഈ തെരഞ്ഞെടുപ്പു ഇന്ത്യയെസംബന്ധിച്ചിടത്തോളം നിർണ്ണായകവും ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകുമോ എന്ന് തീരുമാനിക്കുന്നത് കൂടിയാണ് ഭരണഘടനാ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും യാതൊരു മൂല്യവും കല്പിക്കാത്ത RSS നിയന്ത്രിക്കപ്പെടുന്ന ബിജെപി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ രാജ്യം ഇരുളിലേയ്ക്ക് നയിക്കപ്പെടും . ഇത് മനസ്സിലാക്കി മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ കോണ്ഗ്രസ്സിന് കഴിയുന്നില്ല എന്നത് ദുഃഖകാരമാണ്. എക്കാലത്തും ബിജെപി യ്ക്കെതിരെ ബദൽ ശബ്ദം ഉയർത്തുന്നത് ഇടതുപക്ഷമാണ്. മതനിരപേക്ഷതയോട് സന്ധിയില്ലാ സമരം ചെയ്യുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പ്രവാസികളും കുടുംബങ്ങളും സജ്ജമാകണമെന്ന് കൺവൻഷൻ അസ്സീറി ലെ പ്രവാസി സമൂഹത്തോട് അഭ്യർത്ഥിച്ചു . സംഘടന വൈസ് പ്രസിഡന്റ അനുരൂപ് കുണ്ടറ സ്വാഗതവും ട്രഷറർ രാജഗോപാൽ ക്ലാപ്പന നന്ദിയും പറഞ്ഞു.
Posted on 2024-04-22 11:41:50
കമ്മീസ് മുഷൈത്ത്:- പ്രവാസികൾക്കിടയിൽ ഒരുമയുടേ സന്ദേശം പകരാൻ അസീർ പ്രവാസി സംഘം സംഘടിപ്പിച്ച ഇഫ്ത്താർ സംഗമം അസീറിലെ പ്രവാസി സംഗമ വേദിയായി മാറി. ജാതി മത ചിന്തകൾക്ക് ഇടമില്ലാത്ത.. വർണ്ണ ദേശ ഭാഷ അന്തരങ്ങളില്ലാതെ... മൂവ്വായിരത്തിയിരത്തിലേറേ പ്രവാസികൾ അസീർ പ്രവാസി സംഘം ഒരുക്കിയ ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തപ്പോൾ ഉയർന്നത് സ്നേഹത്തിൻ്റെ മഹിത മന്ത്രം. കമ്മീസ് മുഷൈത്തിലെ ഇതര സംഘടനകളും, ക്ലബുകളും, സ്ഥാപനങ്ങളുമെല്ലാം സഹകരിച്ചും സാന്നിധ്യമായും അസീർ പ്രവാസി സംഘത്തിൻ്റെ ഇഫ്ത്താർ സംഘത്തിന് മുന്നോട്ട് വന്നതുമെല്ലാം സ്നേഹത്തിൻ്റെയും സൗഹാർദ്ദത്തിൻ്റെയും പുതിയ കാൽവെപ്പുകളാണെന്നും മാനവീകതയുടെ സന്ദേശം പകർന്ന ഈ ഇഫ്ത്താർ സംഘമം വിജയിപ്പിക്കുവാൻ സഹകരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമെല്ലാം ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നുവെന്ന് പ്രോഗ്രാം കമ്മറ്റി കൺവീനർ അബ്ദുൾ വഹാബ് കരുനാഗപള്ളിയും ചെയർമാൻ ഷൗക്കത്തലി ആലത്തൂരും പറഞ്ഞു
Posted on 2024-03-31 07:20:14
അസീർ പ്രവാസി സംഘം മജാരിദയിൽ യൂണീ റ്റ് രൂപീകരണത്തിന് തുടക്കമായി അസീർ പ്രവാസി സംഘത്തിന്റെ മജാരിദയുണീറ്റ് രൂപീകരത്തിന് മുന്നോടിയായി അഡോഹോക്ക് കമ്മറ്റി രൂപീകരിച്ചു 17-03-24 ന് മജാരിദയിൽ മെമ്പർഷിപ് ക്യാമ്പയിന്റെ ഭാഗമായി സന്ദർശിക്കുകയും, ആ പ്രദേശത്തെ സഖാക്കളുടെ സഹായത്തോടെ മീറ്റിംഗ് വിളിച്ചു ചേർക്കപെടുകയുണ്ടായി അസീർ പ്രവാസി സംഘത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സംഘടന ജോ :സെക്രട്ടറി സെക്രട്ടറി സ: നിസാർ കൊച്ചി വിശദീകരിച്ചുകൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു കൺവീനർ : സ:ഇലിയാസ് ജോ കൺവീനർ : സ :റിയാസ് ട്രഷറർ : സ:മുജീബ് ചെയർമാൻ :സ:നൗഫൽ ജോ.ചെയർമാൻ :സ:ഷാജി എന്നിവരെ കമ്മറ്റി തിരഞ്ഞെടുത്തു
Posted on 2024-03-20 11:12:57
അസീർ പ്രവാസി സംഘം അംഗങ്ങളായിരിക്കേ മരണപ്പെട്ട് പോയവരുടെ കുട്ടികളുടെ വിദ്യഭ്യാസം സുരക്ഷിതമാക്കുക എന്ന ഉദ്ധേശ്യത്തോടെ അസീർ പ്രവാസി സംഘം നടപ്പാക്കുന്ന "സാന്ത്വനം വിദ്യഭ്യാസ പദ്ധതി " ഈ അദ്ധ്യായന വർഷം മുതൽ ആരംഭിക്കും. ഈ പദ്ധതി പ്രകാരം എല്ലാ വർഷവും 5000 രൂപ വീതം ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്ടു വരേയുള്ള വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ സ്കോളർഷിപ്പ് ലഭ്യമാകുമെന്നും യൂണിറ്റ് - ഏരിയ തല കമ്മറ്റികളുടെ സഹകരണത്തോടെയായിരിക്കും ഈ പദ്ധതി നടപ്പാക്കുക.....
Posted on 2024-03-19 07:52:10
കമ്മീസ് മുഷൈത്ത്: അസീർ പ്രവാസി സംഘത്തിൻ്റെ 2024 കാലത്ത് സംഘടനയിൽ അംഗങ്ങളായി വന്നവർക്കുള്ള തിരിച്ചറിയൽ കാർഡിൻ്റെ /വിതരോണോത്ഘാടനം സംഘടിപ്പിച്ചു. സംഘടനയുടെ നാല് ഏരിയാ സെക്രട്ടറിമാർക്ക് സംഘടനാ രക്ഷാധികാരി തിരിച്ചറിയൽ കാർഡ് കൈമാറി കൊണ്ടായിരുന്നു ഉത്ഘാടനം. കമ്മീസ് ഏരിയ സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന, അബഹ ഏരിയ സെക്രട്ടറി നിസാർ കൊച്ചി,ലഹദ് സെക്രട്ടറി മനോജ് കണ്ണൂർ, സറ സെക്രട്ടറി ഷാബ്ജാൻ എന്നിവർ ബാബു പരപ്പനങ്ങാടിയിൽ നിന്നും കാർഡുകൾ ഏറ്റ് വാങ്ങി.
Posted on 2024-03-16 07:17:14
കമ്മീസ് മുഷൈത്ത്: അസീർ പ്രവാസി സംഘം ടൗൺ യൂണിറ്റ് മെമ്പറും കൊല്ലം സ്വദേശിയുമായ ബദറുദ്ധീന് നാട്ടിലോട്ട് പോകാനുള്ള വീമാന ടിക്കറ്റ് നൽകി. കമ്മീസിൽ ഇലക്ട്രിക്ക് ജോലി ചെയ്ത് വരികയായിരുന്ന ബദറുദ്ധീനെ കമ്മീസ് ഹയാത്ത് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ഒരാഴ്ചക്കാലം ചികിത്സ തുടർന്നെങ്കിലും വിദഗ്ത പരിശോദനയും ചികിത്സയും അനിവാര്യമാണെന്ന നിർദ്ധേശത്തെ തുടർന്ന് നാട്ടിലോട്ട് പോകാൻ തീമാനിക്കുകയായിരുന്നു. സാമ്പത്തികമായി ബദറുദ്ധീൻ വലിയ പ്രതിസന്ധി നേരിടുന്നു എന്നറിഞ്ഞ ഘട്ടത്തിൽ അസീർ പ്രവാസി സംഘം കമ്മീസ് ഏരിയ കമ്മറ്റിയും ടൗൺ യൂണിറ്റ് കമ്മറ്റിയും വിഷയത്തിൽ ഇടപ്പെട്ട് യാത്രാ സൗകര്യമൊരുക്കുവാൻ തീരുമാനിക്കുകയായിരുന്നു . . അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗവും ടൗൺ യൂണിറ്റ് സെക്രട്ടറിയുമായ അശോകൻ പി.വി. യാത്രാ ടിക്കറ്റ് ബദറുദ്ധീന് കൈമാറി. കേന്ദ്ര കമ്മറ്റി അംഗങ്ങളായ വിശ്വനാഥൻ മുന്നിയൂർ, ജംഷി പാണ്ടിക്കാട് ,കമ്മീസ് ഏരിയ കമ്മറ്റി അംഗം നിസ്സാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു
Posted on 2024-03-16 07:15:58
അബ്ദുൾ വഹാബ് കരുനാഗപള്ളി കൺവീനർ; ഷൗക്കത്തലി ആലത്തൂർ ചെയർമാൻ..... കമ്മീസ് മുഷൈത്ത്: അസീറിലെ പ്രവാസി സമൂഹത്തിനിടയിൽ സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അസീർ പ്രവാസി സംഘം സംഘടിപ്പിക്കുന്ന ഇഫ്ത്താർ സംഗമം മാർച്ച് 29 ന് സംഘടിപ്പിക്കും.... ദേശ ഭാഷ അതിർവരമ്പുകളില്ലാതെ സ്വദേശികളും വിദേശികളടക്കം മുവ്വായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്ന ഇഫ്ത്താർ സംഗമം കമ്മീസ് സിറ്റി സെൻ്ററിലെ സഫയർ ഗല്ലിയിലായിരിക്കും നടക്കപ്പെടുക. അസീർ പ്രവാസി സംഘം ഓഫിസ് ഒഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് അബ്ദുൾ വഹാബ് കരുനാഗപള്ളി അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സംഘടനാ നിർദ്ദേശങ്ങൾ ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര അവതരിപ്പിച്ചു.തുടർന്ന് പ്രോഗ്രാമിൻ്റെ കൺവീനറായി അബ്ദുൾ വഹാബിനേയും ചെയർമാനായി ഷൗക്കത്തലി ആലത്തൂരിനേയും തിരഞ്ഞെടുത്തു. റഷീദ്, ഷൗക്കത്തലി എന്നിവർ യോഗത്തിൽ സംസാരിച്ചു. കമീസ് ഏരിയ സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന സ്വാഗതവും അബഹ ഏരിയ സെക്രട്ടറി നിസാർ കൊച്ചി നന്ദിയും പറഞ്ഞു...
Posted on 2024-03-09 19:27:44
അബഹ : രാജ്യത്തേയും മതനിരപേക്ഷതയേയും, ജനാധിപത്യത്തേയും സംരക്ഷിക്കുക എന്നതാണ് പരമ പ്രധാനമെന്നും , ഭരണഘടന ഉറപ്പ് നൽകുന്ന നീതിയും സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ തുല്ല്യതയുമെല്ലാം ഇല്ലാതാക്കപെടുന്ന സാഹചര്യത്തിൽ ആസന്നമായ പൊതു തിരഞ്ഞെടുപ്പിലൂടെ ഇടത്പക്ഷ- ജനാധിപത്യ മതനിരപേക്ഷ ശക്തികൾക്ക് മുൻതൂക്കമുള്ള സംവിധാനത്തെ അധികാരത്തിലെത്തിക്കുവാൻ പ്രവാസി സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അസീർ പ്രവാസി സംഘം കേന്ദ്ര സമ്മേളനം അഭ്യാർത്ഥിച്ചു. അസീർ പ്രവാസി സംഘം ഒൻപതാമത് കേന്ദ്ര സമ്മേളനം ദമ്മാം നവോദയ രക്ഷാധികാരി ഹനീഫ മുവാറ്റുപ്പുഴ ഉത്ഘാടനം ചെയ്തു. ബി.ജെ പി യും ,ആർ.എസ് എസും ഇന്ത്യയെ ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രമാക്കാനുള്ള ശ്രമത്തിലാണ്, ഫെഡറില സത്തെ അംഗീകരിക്കാത്ത ഏക രാജ്യമാണ് അവർ സ്വപ്നം കാണുന്നത്, ഒരു മത വിഭാഗത്തിൻ്റെ വിശ്വാസത്തെ പരസ്യമായി അനുകൂലിച്ചുള്ള ഭരണാധികാരികളുടെ നിലപാട് മതപരമായ വിദ്വേഷത്തെ വർദ്ദിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും, ഭരണഘടന ഉയർത്തി പിടിക്കുന്ന സാമൂഹിക നീതി സങ്കൽപ്പങ്ങളുടെ പരസ്യമായ ലംഘനം റിപ്പബ്ലിക്കിൻ്റെ നിലനിൽപ്പിന് വെല്ല് വിളിയായിരിക്കുമെന്നും ഹമീദ് മുവ്വാറ്റുപുഴ ഉത്ഘാടന പ്രഭാഷണത്തിൽ സൂചിപ്പിച്ചു. മാർച്ച് 1 ന് അബഹയിലെ അൽ സഫ്വ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ കൊടിയേരി ബാലകൃഷ്ണൻ നഗറിൽ അബ്ദുൾ വഹാബ് കരുനാഗപളളി താല്ക്കാലിക അദ്ധ്യക്ഷനായി സമ്മേളന നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചു. ലോകമാകെ ഉണ്ടായിട്ടുള്ള സാമ്രാജ്യത്വ- അധിനിവേശങ്ങൾക്കെതിരെ പൊരുതിയും വർഗ്ഗീയ- ഫാസിസ്റ്റ് ശക്തികളുടെ ആക്രമണത്തിനിരയായും ധീര രക്തസാക്ഷിത്വം വരിച്ച ധീരരുടെ സ്മരണകളുയർത്തുന്ന പ്രമേയം മുഹമ്മദ് ബഷീർ വണ്ടൂർ അവതരിപ്പിച്ചു. തുടർന്ന് സമ്മേളനത്തിൻ്റെ നടപടിക്രമങ്ങൾക്കായി അബ്ദുൾ വഹാബ് കരുനാഗപള്ളി, സുധീരൻ ചാവക്കാട്, പൊന്നപ്പൻ കട്ടപ്പന (പ്രസീഡീയം ) ,മുഹമ്മദ് ബഷീർ, ഷാബ് ജഹാൻ , രാജേഷ് അൽ റാജി ( പ്രമേയ കമ്മറ്റി ) മനോജ് കണ്ണൂർ, മണികണ്ഠൻ ചെഞ്ചുളളി (മിനിട്ട്സ് ) രാജഗോപാൽ ( ക്രഡൻഷ്യൽ ) എന്നീ ഉപകമ്മറ്റിളെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. സംഘാടക സമിതി കൺവീനർ നിസാർ കൊച്ചി സ്വാഗതവും ഷൗക്കത്തലി ആലത്തൂർ അനുശോചന പ്രമേയം, സംഘടനാ പ്രവർത്തന റിപ്പോര്ട്ട് സുരേഷ് മാവേലിക്കര , വരവ് ചിലവ് കണക്കുകൾ റഷീദ് ചെന്ത്രാപ്പിന്നി എന്നിവർ അവതരിപ്പിച്ചു. ചർച്ചകൾക്കനുവദിച്ച സമയത്തിന് ശേഷം വിവിധ ഏരിയ കമ്മറ്റി പ്രതിനിധികൾ നടത്തിയ പൊതു ചർച്ചകൾക്കുള്ള മറുപടികൾ ജന:സെക്രട്ടറി സുരേഷ് മാവേലിക്കരയും രക്ഷാധികാരി ബാബു പരപ്പനങ്ങാടിയും പറഞ്ഞു. കേന്ദ്ര സർക്കാരിൻ്റെ വിവിധങ്ങളായ ജന വിരുദ്ധ നയങ്ങളെ വിമർശിച്ചും, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്തും ഐക്യദാർഢ്യം പ്രഖ്യാപിച്ചും നിരവധി പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. അടുത്ത ഘട്ടത്തിലേക്കുള്ള 44 അംഗ കേന്ദ്ര കമ്മറ്റി അംഗങ്ങങ്ങളുടെ പാനൽ ബാബു പരപ്പനങ്ങാടി സമ്മേളനത്തിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയും അതിൽ നിന്ന് ഇരുപത്തിരണ്ട് അംഗങ്ങളടങ്ങിയ എക്സിക്യുട്ടിവ് അംഗങ്ങളെ തിരഞ്ഞെടുകയും ചെയ്തു. സുരേഷ് മാവേലിക്കര (ജന:സെക്രട്ടറി) , അബ്ദുൾ വഹാബ് കരുനാഗപള്ളി (പ്രസിഡൻ്റ്) രാജഗോപാൽ (ട്രഷറർ) ഷൗക്കത്തലി ആലത്തൂർ (റിലീഫ് കൺവീനർ) താമരാക്ഷൻ, അനുരൂപ് (വൈസ് പ്രസിഡൻ്റ്) സുധീരൻ ചാവക്കാട്, നിസാർ കൊച്ചി (ജോ.. സെക്രട്ടറി) മനോജ് കണ്ണൂർ (ജോ. ട്രഷറർ), രഞ്ജിത്ത് (നോർക്ക ) റഷീദ് ചെന്ത്രാപ്പിന്നി, പൊന്നപ്പൻ (മീഡിയ - കലാ സാംസ്കാരികം) ഹാരിസ്, രാജേഷ് കറ്റിട്ട (മലയാളം മിഷൻ), ഷാജി പണിക്കർ (അക്ഷയാ) സലീം കൽപ്പറ്റ, മുഹമ്മദ് ബഷീർ (സ്പോർട്സ്) രാജേഷ് അൽ റാജി (സോഷ്യൽ മീഡിയാ ) എന്നിങ്ങനെ വിവിധ തിരഞ്ഞെടുക്കുകയുണ്ടായി. രഞ്ജിത്ത് വർക്കലയുടെ നന്ദി പ്രകടനത്തോടെ സമ്മേളന നടപടികൾ അവസാനിച്ചു.
Posted on 2024-03-04 21:01:26