അസീർ സോക്കർ

അസീർ പ്രവാസി സംഘത്തിന്റെ പ്രവർത്തനങ്ങളിലെ ആവേശോജ്വലമായ പരിപാടിയാണ് "അസീർ സ്പോർട്സ് ഫെസ്റ്റ്.". അസീർ സ്പോർട്സ് ഫേസിന്റെ ഭാഗമായുള്ള "അസീർ സോക്കർ " അസീറിന്റെ ഉത്സവം തന്നെയാണ്. സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നമുള്ള ഫുട്ബാൾ പ്രേമികളുടെ പങ്കാളിത്തം കൊണ്ട് അവിസ്മരണായീമായിത്തീരാറുണ്ട് ഓരോ കളികളും, മലബാറിലെ സെവൻസ് ഫുട്ബോൾ നൽകുന്ന വീറും വാശിയും ആണ് അസീർ സോക്കർ ഓരോ കായികപ്രേമിക്കും നൽകുന്നത്. സംസ്ഥാന ദേശീയ തലത്തിൽ തന്നെ പ്രശസ്തരായ കളിക്കാരുടെ പങ്കാളിത്തം അസീർ സോക്കറിന്റെ ആവേശം ഒന്നുകൂടി ഇരട്ടിപ്പിക്കുന്നു. ആകർഷകമായ പ്രൈസുകളും, പ്രൊഫഷണൽ ക്ളബുകളുടെ സാന്നിദ്ധ്യവും, ഗാലറികൾ ഇളക്കിമറിക്കുന്ന ആയിരങ്ങളുടെ ആരവങ്ങളും ആയി മികച്ച സാങ്കേതിക മികവിൽ നടത്തപ്പെടുന്ന അസീർ സോക്കർ, അസീർ മേഖലയുടെ ഏറ്റവും വലിയ ഒരു കായിക മാമാങ്കം ആയി മാറിക്കഴിഞ്ഞു.