APS വാർഷികാഘോഷം
നിലവിലുള്ള ഭൗതീക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയും, സൗദി അറേബ്യയുടെ നിയമ- ചട്ടങ്ങളെ ബഹുമാനിച്ചും അനുസരിച്ചും പുരോഗമന ചിന്തയും മതേതര സ്വഭാവവുമുള്ള ഒരു മലയാളി കൂട്ടായ്മ എന്ന ആശയമാണ് അസീർ പ്രവാസി സംഘം എന്ന സംഘടന പിറവിയിലേക്ക് വഴി തെളിഞ്ഞത്. 2004 ജൂലായ് 31 ന് ഔദ്യോഗീകമായി അസീർ പ്രവാസി സംഘം പ്രവർത്തനം തുടങ്ങി .അസീർ മേഖലയിലെ പ്രവാസികളുടെ സാംസ്കാരികവും, സാമൂഹികവുമായ ഉയർച്ചക്ക് വേണ്ടി ശാസത്രിയ അവബോധത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക, അതാണ് അസീർ പ്രവാസി സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. എല്ലാ വർഷവും ജൂലൈ 31 സംഘടനാ വാർഷികം സമുചിതമായി ആഘോഷിക്കാറുണ്ട്. ആഘോഷ നാളുകളെ അവിസ്മരണീയമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടനാ അംഗങ്ങൾ, പ്രവർത്തകരുടെ കുടുംബാംഗങ്ങൾ, മേഖലയിലെ വിദ്യാർത്ഥികൾ , പ്രവാസി കലാകാരന്മാർ എന്നിവരെയെല്ലാം ഉൾപ്പെടുത്തിയും, നാട്ടിലെ പ്രശസ്തരായ സിനി ആർട്ടിസ്റ്റുകൾ ,മിമിക്രി കലാകാരന്മാർ, ഗായകർ എന്നിവരെ കൊണ്ട് വന്നും കലാവിരുന്നുകൾ സംഘടിപ്പിച്ചും സംഘടനാവാർഷികം അതിവിപുലമായ രീതിയിൽ ആഘോഷിക്കുന്നു