ഇന്നലെകൾ
അസീറിൻ്റെ പ്രവാസ ചരിത്രത്തിൽ പ്രാധാന്യമുള്ള ഒരിടമാണ് അസീർ പ്രവാസി സംഘം അടയാളപ്പെടുത്തിയിരിക്കുന്നത്.
ഇടപെടലുകളിൽ മനുഷ്യത്വത്തിൻ്റെ മുഖം പ്രദർശിപ്പിച്ചതും സമീപനങ്ങങ്ങളിൽ കരുണയുടെ സ്പർശനവുമേകിയതുമായ അസീർ പ്രവാസി സംഘത്തിൻ്റെ ഇന്നലേകളുടെ ഇതളുകളിലേക്ക്...
മനസ്സുകൾക്കിടയിൽ ജാതി-മതചിന്തകൾ കൊണ്ട് മതിലു കെട്ടാതെ മനുഷ്യത്വ സന്ദേശത്തിൻ്റെ മാതൃകാ പ്രവർത്തനങ്ങളിലൂടെ അസീർ പ്രവാസി സംഘം.
എളിമയും ആന്മാർത്ഥതയും ജീവിതത്തിൽ കൈമുതലുള്ള പ്രവർത്തകർ . അനിവാര്യ വിധിക്ക് മുന്നിൽ പകച്ച് പോകുന്നവരെ കൂടപിറപ്പുകളേ പോലെ ചേർത്ത് നിർത്താനുള്ള മനസ്സും ഉയർന്ന ബോധത്തോടെയുള്ള സാമൂഹിക പ്രതിബന്ധതയും, പ്രതിബന്ധങ്ങളെ ഒരുമയോടെ ചെറുക്കാനും ദീർഘവീക്ഷണത്തോടെയും സംയമനത്തോടെയും വിഷയത്തെ സമീപിക്കുന്ന സംഘാടക മികവ്. ഇതെല്ലം അസീറിലെ ഒരു സാമൂഹിക-സാംസ്കാരിക സംഘടന ആയ അസീർ പ്രവാസി സംഘത്തെ പ്രവാസികളുടെ പ്രത്യാശയുടെ തൂവൽ സ്പർശമായി മാറ്റിയ ഘടകങ്ങൾ ആണ്.
അസീർ - സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയാണ് അസീർ. അബഹയും കമ്മീസ് മുഷൈത്തും പ്രധാന പട്ടണങ്ങൾ. കാലാവസ്ഥ ,പ്രകൃതി, സൗന്ദര്യം ,ചരിത്രം, സാമൂഹികം ,സാംസ്കാരിക പൈതൃകം, കാർഷീക ഘടന തുടങ്ങിയ ഘടകങ്ങളുടെ സവിശേഷതകൾ കൊണ്ട് അറബ് വിനോദ മേഖലയുടെ തലസ്ഥാനമായി അബഹ മാറി. സമുദ്ര നിരപ്പിൽ നിന്ന് ഏറേ ഉയർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശം കൂടിയാണിത്. പ്രസന്നമായ, ,ശുദ്ധവും അന്തരീക്ഷ മലിനീകരണം തീരെ ഇല്ലാത്തതുമായ കാലവസ്ഥയും, പ്രകൃതി സൗന്ദര്യവും കൊണ്ട് അനുഗ്രഹീതമായത് കൊണ്ടും സഞ്ചാരികളുടെ ഇഷ്ട ഇടമായി അബഹ മാറി. സദാ മൂടൽമഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന മലമടക്കുകൾക്കിടയിലൂടെയുള്ള യാത്രകൾ ഹൃദയഹാരിയായ അനുഭവം ആണ്. അബഹ, റ്റജാൽ അൽമ, അൽസൂദ ,പച്ചമല ,ഹബല എന്നീ പ്രകൃതി രമണീയ പ്രദേശങ്ങൾ അടങ്ങിയതാണ് അബഹയിലെ വിനോദ സഞ്ചാര മേഖല. സൗദി അടക്കമുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന സമയത്തും ഇടക്കിടെ തിമർത്ത് പെയ്യുന്ന മഴയും, മഞ്ഞ് വീഴ്ചയും ആലിപ്പഴ വർഷവും ഈ പ്രദേശത്തെ ശൈത്യകാലാവസ്ഥയിൽ തന്നേ നിലനിർത്തി മറ്റു പ്രദേശങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. അബഹ നഗരകാഴ്ചകൾ കണ്ടാസ്വദിക്കാൻ തരത്തിലുള്ള കേബിൾ കാർ സർവ്വീസും, അബഹയിൽ നിന്ന് ദർബിലേക്കുള്ള ചുരം കയറിയുള്ള യാത്രയും , അൽ നമാസ്- ബില്ലസ് മാർ മേഖലകളിലെ ആപ്പിൾ മുന്തിരി തോട്ടങ്ങളും , ചെങ്കുത്തായ പാർശ്വങ്ങളുള്ള ഹബല താഴ്വരയിലേക്കുള്ള കേബിൾ കാർ സർവ്വീസും വിനോദ സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭൂതി പകരുന്ന കാര്യങ്ങളാണ്. സഞ്ചാരികൾക്കു വേറിട്ടൊരു അനുഭവം പകർന്നു തരുന്ന വേനൽക്കാല ആഘോഷമാണ് അബഹ ഫെസ്റ്റിവെൽ. അബഹ ടൂറിസം പ്രമോഷൻ കൗൺസിലാണ് അബഹ ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. വിനോദ - സാംസ്കാരിക പരിപാടികളും , സൗദിയിലെ പരമ്പരാഗത വസ്തുക്കളും ഉത്പന്നങ്ങളും പ്രദർശനവും വില്പനയും ഫെസ്റ്റിവലിന് അനുബന്ധമായി നടന്ന് വരുന്നു.
പ്രവാസികളും തൊഴിൽ മേഖലയും - വ്യത്യസ്ഥ ജോലികൾക്കായി എത്തിച്ചേർന്ന ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെ പ്രവാസികളെ സൗദി അറേബ്യയിൽ കാണാമെങ്കിലും, ഇന്ത്യ പാക്കിസ്ഥാൻ, ബഗ്ലാദേശ്, നേപ്പാൾ, ഫിലിപ്പൈൻ, ഇന്തോനേഷ്യ, സുഡാൻ, യമൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരേയാണ് കൂടുതലായും കാണപ്പെടുന്നത്. കൺസ്ട്രക്ഷനും അനുബന്ധ വ്യാപാരങ്ങളും, കൃഷി, ആട് വളർത്തൽ, ടൂറിസം, ഭക്ഷണശാലകൾ എന്നീ മേഖലകളിലായാണ് പ്രവാസികൾ ജോലി ചെയ്ത് വരുന്നത്. വൻകിട ഫാക്ടറികൾ അനുബന്ധ നിർമ്മാണ ശാലകൾ എന്നിവയെല്ലാം സൗദി അറേബ്യയുടെ മറ്റ് പ്രവിശ്യകളിൽ നിന്നും വ്യത്യസ്ഥമായി അസീർ മേഖലിയിൽ ഏറേ കുറവാണ്. തൊഴിൽ തേടിയുള്ള മലയാളികളുടെ യാത്രക്ക് ഏറേ പഴക്കമുണ്ടെങ്കിലും പെട്രോളിൻ്റെ ഉല്പാദനവും അന്താരാഷ്ട്ര പ്രാധാന്യവുമെല്ലാം കൂടിയതോടെ തൊഴിൽ മേഖലയും, വികസന സാധ്യതകളും വർദ്ധിച്ചു .ഇന്ന് കേരളത്തിൻ്റെ കുതിപ്പും കിതപ്പും ഗൾഫ് മേഖലയെ ആശയിച്ചായി മാറിയിരിക്കുന്നു. കേരളത്തിൻ്റെ വികസന പ്രക്രിയയിൽ പ്രവാസികൾ വഹിച്ച പങ്ക് വർണ്ണനാതീതമാണ്.
അസീർ പ്രവാസി സംഘത്തിൻ്റെ ഉത്ഭവവും നാൾവഴികളും - സൗദി അറേബ്യയിൽ 20 ലക്ഷത്തിലേറെ ഇന്ത്യക്കാർ ജോലി ചെയ്ത് വരുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതിൽ സിംഹ ഭംഗവും മലയാളികളാണ്.ഗൾഫിൽ നിന്ന് അയക്കുന്ന സമ്പത്തിൻ്റെ കാര്യത്തിലായാലും ഇന്ത്യക്കാരുടെ സാന്നിധ്യമായാലും സൗദി അറേബ്യ ഏകദേശം മൊത്തം ഗൾഫ് രാഷ്ട്രങ്ങളുടെ പകുതിയോളവും വരും. അർഹിക്കുന്ന പരിഗണനകൾ ഒരു കാലത്തും ഇന്ത്യ ഗവണ്മെന്റുകളിൽ നിന്നും കിട്ടിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എന്നാൽ കേരള ഗവർമെൻ്റിൻ്റെ നോർക്ക സംവിധാനത്തിലൂടെ നടപ്പാക്കി വരുന്ന പദ്ധതികൾ ആശ്വാസവും പ്രതിക്ഷ നൽകുന്ന കാര്യങ്ങളാണ്. നിലവിലുള്ള ഭൗതീക സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയും, സൗദി അറേബ്യയുടെ നിയമ- ചട്ടങ്ങളെ ബഹുമാനിച്ചും അനുസരിച്ചും പുരോഗമന ചിന്തയും മതേതര സ്വഭാവവുമുള്ള ഒരു മലയാളി കൂട്ടായ്മ എന്ന ആശയമാണ് അസീർ പ്രവാസി സംഘം എന്ന സംഘടന പിറവിയിലേക്ക് വഴി തെളിഞ്ഞത്. 2004 ജൂലായ് 31 ന് ഔദ്യോഗീകമായി അസീർ പ്രവാസി സംഘം പ്രവർത്തനം തുടങ്ങി .അസീർ മേഖലയിലെ പ്രവാസികളുടെ സാംസ്കാരികവും, സാമൂഹികവുമായ ഉയർച്ചക്ക് വേണ്ടി ശാസത്രിയ അവബോധത്തിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുക, അതാണ് അസീർ പ്രവാസി സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. പ്രവാസികളുടെ ദൈന്യം ദിന പ്രശ്നങ്ങളിൽ ഇടപ്പെട്ട് സഹായം നൽകുക. നിയമപരവും, എംബസ്സി സംബന്ധമായ കാര്യങ്ങളിൽ അവബോധം നൽകുക, പ്രവാസികളുടെ കലാപരവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാൻ ശ്രമങ്ങൾ നടത്തുക, തുടങ്ങിയവ സംഘടന രൂപികരണ കാലത്തെ ഉദ്ധേശ്യ ലക്ഷ്യങ്ങളായിരുന്നു. ഏറേ ആന്മാർത്ഥതയാർന്ന ശ്രമങ്ങൾ കൊണ്ട് തന്നേ ഇവയെല്ലാം പ്രവൃത്തിപഥത്തിൽ കൊണ്ടുവന്നു പ്രവാസികളുടെ ഇടയിൽ ഒരു മാതൃക ആകുവാൻ സംഘടനയ്ക്ക് കഴിഞ്ഞു.
20 വർഷത്തിലേക്ക് അസീർ പ്രവാസി സംഘം എത്തി നിൽക്കുമ്പോൾ , ഇടപെടാത്ത മേഖലകൾ ഇല്ല, ഇടപെട്ടവയിൽ എല്ലാം നൂറുമേനി വിളയിച്ച പ്രവർത്തനചരിത്രം ആണ് സംഘത്തിനുള്ളത്. ജീവകാരുണ്യ - കാലാ- കായിക - സാംസ്കാരിക രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് അസീർ പ്രവാസി സംഘം ഒരുക്കിയത്. അസീർ പ്രവാസി സംഘത്തിൻ്റെ മെഡിക്കൽ ക്യാമ്പുകളും ,രക്തദാന പ്രവർത്തനങ്ങളും, മരണപ്പെടുന്നവരുടെ ഖബറടക്കുന്നതിനും ,നാട്ടിലെത്തിക്കപ്പെടുന്നതിനുമുള്ള മാതൃകാപരമായ ഇടപെടലുകൾ നടത്തി പ്രവാസി സമൂഹത്തിൻ്റേയും, ഒപ്പം സൗദി ആരോഗ്യ വിഭാഗങ്ങളുടേയും ആദരവുകൾ നേടാൻ അസീർ പ്രവാസി സംഘത്തിന് പലഘട്ടങ്ങളിലും കഴിഞ്ഞിട്ടുണ്ട്.
കൂടുതല്