Space for Ads

News

*അസീർ പ്രവാസി സംഘം ഇരുപതാമത് വാർഷികം*

കമ്മീസ് മുഷൈത്ത്: അസീറിലെ പ്രമുഖ കലാ-സാംസ്കാരിക സംഘടനയായ അസീർ പ്രവാസി സംഘം ഇരുപതാമത് വാർഷികം വ്യത്യസ്ഥ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും വ്യത്യസ്ഥയിനം കലാ-കായിക - മത്സരങ്ങളും ,പൊതു വിജ്ഞാന പരീക്ഷ, അസീർ ശ്രേഷ്ടാ പുരസ്ക്കാര വിതരണം, പൊതുസമ്മേളനം എന്നിവയടക്കം നിരവധി പരിപാടികൾ അസീർ പ്രവാസി സംഘത്തിൻ്റെ വാർഷികത്തോടനുബന്ധമായി നടന്നു. കമ്മീസിലെ അൽ-വത്തൻ ഓഡിറ്റോറിയത്തിൽ രാവിലെ 9 മുതൽ വടംവലി, ചാക്കിലോട്ടം ,സൈക്കിൾ സ്ലോ റൈസിങ്ങ് , ഷൂട്ടൗട്ട് മത്സരം, കുട്ടികൾക്കായി മെമ്മറി ടെസ്റ്റ് , ക്ലോക്ക് ആൻ്റി ക്ലോക്ക് റണ്ണിംഗ് ,ഫൈൻ്റ് ഔട്ട് നമ്പേഴ്സ്, സൈമൺ സൈസ് ,കസേരകളി, മാപ്പിള പാട്ട് മത്സരം, എന്നിവയടക്കം നിരവധി പരിപാടികൾ അരങ്ങേറി. അസീർ പ്രവാസി സംഘം ജീവകാരുണ്യ - സാംസ്കാരിക രംഗങ്ങളിൽ കഴിഞ്ഞ കാലങ്ങളിൽ നടത്തപ്പെട്ട പ്രവർത്തനങ്ങൾ വരച്ച് കാട്ടിയ ചിത്ര പ്രദർശനങ്ങൾ വേദിയുടെ കവാടത്തിൽ പ്രദർശിപ്പിച്ചത് ശ്രദ്ധേയമായി. ഉച്ചക്ക് ശേഷം നടന്ന ഇന്ത്യാ ചരിത്രത്തെ ആസ്പദമാക്കി നടന്ന പൊതു വിജ്ഞാന പരീക്ഷയിൽ വിദ്യാർത്ഥികളും, മുതിർന്നവരുമടക്കം നൂറോളം പ്രവാസികൾ പങ്കെടുത്തു. വൈകീട്ട് അഞ്ച് മണിയോടെ ആരംഭിച്ച പൊതുസമ്മേളനം അസീർ പ്രവാസി സംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. സംഘടനാ ആക്റ്റിങ്ങ് പ്രസിഡൻ്റ് ഇബ്രാഹിം മരയ്ക്കാൻ തൊടി അദ്ധ്യക്ഷനായ ചടങ്ങിൽ അനുരൂപ് കുണ്ടറ സംഘടനാ - സ്ഥാപന നേതാക്കളെ സ്വാഗതം ചെയ്ത് സംസാരിച്ചു. അസീർ പ്രവാസി സംഘത്തിൻ്റെ പിന്നിട്ട പാതകൾ എന്ന വിഷയത്തെ അധികരിച്ച് ജന:സെക്രട്ടറി സുരേഷ് മാവേലിക്കര സംസാരിച്ചു. അസീർ പ്രവാസി സംഘത്തിൻ്റെ മൂന്നാം ഘട്ട "അസീർ ശ്രേഷ്ടാ പുരസ്കാര " വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ റഷീദ് ചെന്ത്രാപ്പിന്നി വിശദീകരിച്ചു. അസീർ ശ്രേഷ്ടാ പുരസ്ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട അസീറിലെ ആരോഗ്യ-വിദ്യഭ്യാസ സ്പോട്സ് വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമുള്ള പുരസ്ക്കാരം യോഗത്തിൽ അസീർ പ്രവാസി സംഘം നേതാക്കൾ വിതരണം ചെയ്തു. ഷിഫ അൽ മെഡിക്കൽ കോപ്ലക്സ് (ബാബു പരപ്പനങ്ങാടി രക്ഷാധികാരി ), ലാന ഇൻ്റർനാഷണൽ സ്കൂൾ (ജന:സെക്രട്ടറി സുരേഷ് മാവേലിക്കര) അൽ ജനൂബ് ഇൻ്റർ നാഷ്ണൽ സ്കൂൾ (രാജഗോപാൽ ക്ലാപ്പന ട്രഷറർ) വലീദ് അൽ ബാലിഗ് (ആക്റ്റിങ്ങ് പ്രസി: ഇബ്രാഹിം മരയ്ക്കാൻ തൊടി) എന്നീ ക്രമത്തിൽ പുരസ്ക്കാര വിതരണം നടത്തി. സാങ്കേതിക കാരണങ്ങളാൽ പങ്കെടുക്കുവാൻ കഴിയാതിരുന്ന ഡോ :ബിനു കുമാർ, ഡോ: ജുനൈദ് ഉസ്മാൻ തങ്ങൾ എന്നിവർക്കുള്ള പുരസ്ക്കാര വിതരണ ചടങ്ങ് പിന്നിട് നടത്തുമെന്ന് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. തുടർന്ന് ആശംസകൾ നേർന്ന് കൊണ്ട് ജലീൽ കവന്നൂർ ( ഷിഫ അൽ കമ്മീസ് മെഡിക്കൽ കോപ്ലക്സ് അഡ്മിനിസ്ട്രേഷൻ മാനേജർ) സിജു ഭാസ്ക്കർ (പ്രിൻസിപ്പാൾ, ലാന അഡ്വാൻസ്ഡ് ഇൻ്റർനാഷണൽ സ്കൂൾ) റിയാസ് .എം.എ. (വൈസ് :പ്രിൻസിപ്പാൾ അൽ-ജനുബ് ഇൻ്റർനാഷണൽ സ്കൂൾ) വലീദ് അൽ ബാലിഗ് , മുജീബ് എള്ളുവിള (മാധ്യമം റിപ്പോർട്ടർ ) റസാഖ് വളാഞ്ചേരി (കമ്മീസ് ആർട്ട്സ് & സ്പ്പോട്സ് ക്ലബ്) , സമീർ വളാഞ്ചേരി (എ.എഫ്.സി. അബഹ ), സൈഫു വയനാട് ( സ്റ്റാർസ് ഓഫ് അബഹ ) എന്നിവർ സംസാരിച്ചു. പിന്നീട് നടന്ന സമ്മാന വിതരണ ചടങ്ങ് അസീർ പ്രവാസി സംഘം കമ്മീസ് ഏരിയ കമ്മറ്റി സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന നിയന്ത്രിച്ചു. പൊതു വിജ്ഞാന പരീക്ഷയിൽ ഇരു വിഭാഗങ്ങളിലും ഒന്നാ സ്ഥാനത്തിന് അർഹത നേടിയ മുഹമ്മദ് ജാബിറിന് (മുതിർന്നവർ) അസീർ പ്രവാസി സംഘം റിലിഫ് കൺവീനർ ഷൗക്കത്തലി ആലത്തൂരും , ദേവനന്ദന് ( വിദ്യാർത്ഥി ) അസീർ പ്രവാസി സംഘം ജോ. സെക്രട്ടറി സുധീരൻ ചാവക്കാടും ഗോൾഡ് സമ്മാനമായി നൽകി. മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ റഫീഖ് വയനാടിന് നവാബ് ഖാൻ ബീമാപള്ളി ട്രോഫി സമ്മാനിച്ചു. മറ്റ് മത്സരങ്ങളിലായി ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് അൻഷദ് (സൈക്കിൾ സ്ലോ ) , (സുധീർ പ്രിൻസ് ) കസേരകളി (സീനിയർ) മുഹമ്മദ് അഫ്രിൻ കസേരകളി (ജൂനിയർ) ആമിഷ് അലി (മെമ്മറി ടെസ്റ്റ് ) ഹാജിറ നസീർ (ക്ലോക്ക് ആൻ്റി ക്ലോക്ക്) വടംവലി മത്സരം (കമ്മീസ് ടീം) ,ഫുട്ബോൾ ഷൂട്ടൗട്ട് (അബഹ ടീം) എന്നിവർക്കുള്ള സമ്മാനങ്ങൾ അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗങ്ങളായ നിസാർ കൊച്ചി, അനുരൂപ്, ഷാജി പണിക്കർ , മനോജ് കണ്ണൂർ, , സലീം കൽപറ്റ, വിശ്വനാഥൻ എന്നിവർ ചേർന്ന് നൽകി. അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി അംഗങ്ങളായ രാജഗോപാൽ ക്ലാപ്പന, സലിം കൽപറ്റ, സുരേന്ദ്രൻ പിള്ള മൈലക്കാട്, റസാഖ് ആലുവ, രാജേഷ് കറ്റിട്ട , രാജേഷ് പെരിന്തൽമണ്ണ,എന്നിവരോടൊപ്പം ഷുഹൈബ് സലിം ,മുസ്തഫ പെരുമ്പാവൂർ എന്നിവരും വിവിധ പരിപാടികൾ നിയന്ത്രിച്ചു. അവസാന ഘട്ടമായ നന്ദി പ്രകാശനം പൊന്നപ്പൻ കട്ടപ്പന നിർവ്വഹിച്ചു.

Posted on 2024-12-01 13:06:41

അസീർ പ്രവാസി സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 9 ലക്ഷം രൂപ നൽകി.

കളമശ്ശേരി: ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ പുനരുജ്ജീവിപ്പിക്കാ നുള്ള സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങൾക്ക് കൈത്താങ്ങായി അസീർ പ്രവാസി സംഘം ഒൻപത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കളമശ്ശേരിയിലെ എം.എൽ.ഏ ഓഫീസിൽ വെച്ച് അസീ൪ പ്രവാസിസംഘം രക്ഷാധികാരി ബാബു പരപ്പനങ്ങാടിയിൽ നിന്നും സംസ്ഥാന നിയമ- വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഫണ്ട് സ്വീകരിച്ചു. അസീർ പ്രവാസി സംഘത്തെ പ്രതിനിധി കരിച്ച് രക്ഷാധികാരി ബാബുവിന് പുറമേ രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് ചെന്ത്രാപ്പിന്നി, നിസാർ കൊച്ചി,താമാക്ഷൻ,ഷാബ്ജാൻ, ക്രേന്ദ കമ്മറ്റി അംഗങ്ങളായ വിശ്വനാഥൻ മുനിയൂ൪ , ശങ്കർ കടാശ്ശേരി , തരീബ് യൂണിറ്റ് അംഗം കരീം പെരുമ്പാവൂർ കേരള പ്രവാസി സഹകരണ സംഘം പ്രസിഡന്റ് വി.ആർ. അനിൽകുമാർ , അസീർ പ്രവാസി സംഘം മുൻ വൈസ്. പ്രസി. സുരേഷ് കെപി.എന്നിവ രും ചടങ്ങിൽ പങ്കെടുത്തു.

Posted on 2024-08-26 08:29:49

സ: ഇ.കെ.നായനാർ വിശേഷണങ്ങൾക്ക് അതീതനായ വ്യക്തിത്വം: അസീർ പ്രവാസി സംഘം

കമ്മീസ് മുഷൈത്ത്: മുൻ കേരള മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ.നായനാർ മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചുമാണ് നമ്മേ വിട്ട് പോയതെന്നും രാഷ്ട്രീയ കേരളത്തിൽ ഉജ്വലമായ നിരവധി പോരാട്ടങ്ങളുടെ സാരഥ്യം അലങ്കരിച്ച് ജനനായകനായി മാറിയ അദ്ധേഹം മരണത്തിന് തൊട്ട് മുമ്പ് പോലും സജീവമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നുവെന്നും അസീർ പ്രവാസി സംഘം ജന:സെക്രട്ടറി സുരേഷ് മാവേലിക്കര അഭിപ്രായപ്പെട്ടു. കമ്മീസ് ഏരിയ കമ്മറ്റി സംഘടിപ്പിച്ച നായനാർ അനുസ്മണ യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മുന്ന് തവണ കേരള മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ച നായനാർ മികച്ച വാഗ്മിയും എഴുത്തുകാരനും മാധ്യമ പ്രവർത്തകനും കൂടിയായിരുന്നുവെന്നും ചരിത്ര പ്രസിദ്ധമായ കയ്യൂർ- മൊറാഴ സമരങ്ങളുടെ നായകൻ കൂടിയായിരുന്ന നായനാർ അടിയന്തരാവസ്ഥ കാലത്തുൾപ്പെടെ പതിനൊന്ന് വർഷക്കാലം ജയിൽവാസം അനുഷ്ടിച്ചിരുന്നുവെന്നും സുരേഷ് മാവേലിക്കര കൂട്ടിച്ചേർത്തു. കേന്ദ്ര കമ്മറ്റി അംഗം സുരേന്ദ്രൻ മുട്ടത്ത് കോണത്തിൻ്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച അനുസ്മരണ യോഗത്തിന് പ്രസിഡൻ്റ് ഷൗക്കത്തലി ആലത്തൂർ അദ്ധ്യക്ഷനായിരന്നു. കേന്ദ്ര കമ്മറ്റി പ്രസിഡൻ്റ് അബ്ദുൾ വഹാബ് കരുനാഗപ്പള്ളി, ട്രഷറർ രാജഗോപാൽ ക്ലാപ്പന, കമ്മീസ് ഏരിയ സെകട്ടറി പൊന്നപ്പൻ കട്ടപ്പന, റിലീഫ് കൺവീനർ സുരേന്ദ്രൻ പിള്ള എന്നിവരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. രാജേഷ് കറ്റിട്ടയുടെ നന്ദി പ്രകാശനത്തോടെ നായനാർ അനുസ്മരണ യോഗത്തിന് വിരാമമായി..

Posted on 2024-05-20 11:07:53

അസീർ സോക്കർ 2024 : സംഘാടക സമിതി രൂപികരിച്ചു.

ഖമ്മീസ് മുഷൈത്ത്‌: അസീറിലെ പ്രമുഖ സംഘടനയായ അസീർ പ്രവാസി സംഘം ബലിപെരുന്നാളിൻ്റെ രണ്ടും മൂന്നും ദിനങ്ങളിൽ സംഘടിപ്പിക്കുന്ന അസീർ സോക്കർ 2024 ഫുട്ബോൾ മേളയുടെ സമ്പൂർണ്ണ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. അസീർ പ്രവാസി സംഘം കേന്ദ്ര കമ്മറ്റി ഓഫീസിൽ വെച്ച് ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം ആക്റ്റിംഗ് രക്ഷാധികാരി റഷീദ് ചെന്ത്രാപ്പിന്നി ഉത്ഘാടനം ചെയ്തു. അസീർ പ്രവാസി സംഘം ജന:സെക്രട്ടറി സുരേഷ് മാവേലിക്കരയും, പ്രസിഡൻ്റ് അബ്ദുൾ വഹാബ് കരുനാഗപള്ളിയും അസീർ സോക്കർ 2024 നെ കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ സമ്പൂർണ്ണ വിജയത്തിനായി സെൻട്രൽ എക്സിക്യൂട്ടിവ് പ്രോഗ്രാമിൻ്റെ സ്റ്റിയറിങ്ങ് കമ്മറ്റിയായും വിവിധ ഉപകമ്മറ്റികളെ തിരഞ്ഞെടുത്ത് കൊണ്ടും അസീർ സോക്കർ 2024 സംഘാടക സമിതി നിലവിൽ വന്നു. പ്രോഗ്രാം ചീഫ് കോ-ഓഡിനേറ്ററായി അബ്ദുൾ വഹാബ് കരുനാഗപള്ളിയേയും കൺവീനറായി രാജേഷ് കറ്റിട്ട , ചെയർമാൻ നിസാർ കൊച്ചി ജോ.കൺവീനറായി രഞ്ജിത്ത് വർക്കല വൈസ് ചെയർമാനായി നവാബ് ഖാൻ ട്രഷറർമാരായി രാജഗോപാൽ ക്ലാപ്പന, മനോജ് കണ്ണൂർ, ഷാജി പണിക്കർ പബ്ലിസിറ്റി കമ്മറ്റിയിലേക്ക് പൊന്നപ്പൻ കട്ടപ്പന രാജേഷ് അൽ റാജി ,ഷംസു തോട്ടുമുക്ക് ,സൈത് വിളയൂർ , പ്രകാശൻ കിഴിശ്ശേരി, സജ്ജു എന്നിവരെയും തിരഞ്ഞെടുത്തു ജഡ്ജിംഗ് കമ്മറ്റി അംഗങ്ങളായി ബഷീർ തരീബ്, സുരേന്ദ്രൻ പിള്ള, ബിജു സനായ്യ, റസാഖ് ആലുവ വളണ്ടിയർ ടീം ക്യാപ്റ്റൻ താമരാക്ഷൻ ക്ലാപ്പന ഉപ: ക്യാപ്റ്റനായി നൂറുദ്ധീൻ ചെങ്ങമനാട്, ഫുഡ് കമ്മറ്റി അംഗങ്ങളായി, ഇബ്രാഹിം മരയ്ക്കാൻ തൊടി, സുരേന്ദ്രൻ മുട്ടത്ത് കോണം മണികണ്ഠൻ ചെഞ്ചുള്ളി, ഗതാഗത സഹായം ഒരുക്കുന്നതിനായി ഇബ്രാഹിം ,ഷൈലേഷ് ക്ലാപ്പന , ഷിജു ഖാലിദിയ മെഡിക്കൽ സഹായങ്ങൾക്കായി ശശി, ഗിരീഷ് ദഹ്റാൻ, അനീഷ് മാറത്ത്, കലേഷ്, സുനിൽ അൻസിൽ, എന്നിവരടങ്ങുന്ന ഉപകമ്മറ്റികളെയും തിരഞ്ഞെടുത്തു. വിവിധ ടീമുകളുടെ ചുമതലക്കാരായി സുകുമാരൻ, ബാബുരാജ്, സാബു വാദിയാൻ ,ദിലീപ്, അനിൽ അടൂർ, ജംഷി, സാഹിർ, നിസ്സാർ എന്നിവരേയും തിരഞ്ഞെടുത്തു. അസീർ പ്രവാസി സംഘം സ്പോട്സ് വിഭാഗം ചെയർമാൻ മുഹമ്മദ് ബഷീറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കമ്മീസ് ഏരിയ സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന സ്വാഗതം പറഞ്ഞു. രാജഗോപാൽ, രാജേഷ് കറ്റിട്ട, നിസാർ കൊച്ചി, രഞ്ജിത്ത് വർക്കല, നവാബ് ഖാൻ ബീമാപള്ളി, എന്നിവർ യോഗത്തിൽ സംസാരിച്ചു. സംസാരിച്ചു. കമ്മീസ് ഏരിയറിലീഫ് കൺവീനർ സുരേന്ദ്രൻ പിള്ള നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Posted on 2024-05-18 09:38:47

മലയാളി താരം സഹൽ അബ്ദു സമദിനെ അസീർ പ്രവാസി സംഘം ആദരിച്ചു.

ഫുട്ബോൾ ലോകക്കപ്പ് യോഗ്യതാ മത്സരത്തിന് അബഹയിലെത്തിയ ഇന്ത്യൻ ടീമിലെ ഏക മലയാളി സാന്നിധ്യം കൂടിയായ സഹൽ അബ്ദു സമദിനെ അസീർ പ്രവാസി സംഘം ആദരിച്ചു..... മോഹൻ ബഗാൻ ക്ലബ് ടീമംഗം കൂടിയായ സഹലും ടീമംഗങ്ങളും ഒരാഴ്ച മുമ്പാണ് മത്സരങ്ങൾക്കായി അബഹയിലെത്തിയത്. കൂടി കാഴ്ചക്കിടയിൽ വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ - അഫ്ഗാൻ മത്സരത്തിൽ എല്ലാവരുടേയും പിന്തുണയുണ്ടാകണമെന്ന് സഹൽ അഭ്യാർത്ഥിച്ചു

Posted on 2024-03-20 11:45:14

ലോകക്കപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിന് സൗദിയിലെത്തിയ ഇന്ത്യൻ ടീമംഗങ്ങളെ അസീർ പ്രവാസി സംഘം പ്രതിനിധികൾ സന്ദർശിച്ചു....

അബഹ :ഈ വരുന്ന വ്യാഴാഴ്ച വൈകിട്ട് അബഹയിലെ നാദി ദമ്മക്ക് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ - അഫ്ഗാനിസ്ഥാൻ ഫുട്ബോൾ ലോകകപ്പ് യോഗ്യത മത്സരം നടക്കുന്നതിന് മുന്നോടിയായാണ് അസീറിലെ പ്രമുഖ മലയാളി പ്രവാസി സംഘടനയായ അസീർ പ്രവാസി സംഘത്തിൻ്റെ കേന്ദ്ര നേതാക്കൾ ആശംസകൾ നേർന്ന് ടീമംഗങ്ങളേയും കോച്ചിനേയും സന്ദർശിച്ചത്. അസീർ പ്രവാസി സംഘം ജന:സെക്രട്ടറി സുരേഷ് മാവേലിക്കര ,പ്രസിഡൻ്റ് അബ്ദുൾ വഹാബ് കരുനാഗപള്ളി, സ്പോർട്സ് വിഭാഗം ചെയർമാൻ സലീം കൽപ്പറ്റ, റിലീഫ് കൺവീനർ ഷൗക്കത്തലി ആലത്തൂർ, റഷീദ് ചെന്ത്രാപ്പിന്നി, രാജേഷ് കറ്റിട്ട എന്നിവരടങ്ങുന്ന സംഘം ടീമംഗങ്ങൾ കോച്ചിങ്ങ് നടത്തപ്പെടുന്ന മഹാല സ്റ്റേഡിയത്തിലെത്തി ടീമംഗങ്ങളെ സന്ദർശിച്ചത്. അസീറിൽ ആദ്യമായി നടക്കുന്ന ഇന്ത്യൻ ടീമിൻ്റെ മത്സരം. ദർശിക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി മലയാളി സമൂഹം ഒന്നടങ്കം എത്തിചേരണമെന്ന് അസീർ പ്രവാസി സംഘം ജന:സെക്രട്ടറി സുരേഷ് മാവേലിക്കര അഭ്യർത്ഥിച്ചു.

Posted on 2024-03-20 11:44:05

അസീർ പ്രവാസി സംഘം സാന്ത്വനം വിദ്യഭ്യാസ സഹായ പദ്ധതിക്ക് സമാരംഭം

അസീർ പ്രവാസി സംഘം അംഗങ്ങളായിരിക്കേ മരണപ്പെട്ട് പോയവരുടെ കുട്ടികളുടെ വിദ്യഭ്യാസം സുരക്ഷിതമാക്കുക എന്ന ഉദ്ധേശ്യത്തോടെ അസീർ പ്രവാസി സംഘം നടപ്പാക്കുന്ന "സാന്ത്വനം വിദ്യഭ്യാസ പദ്ധതി " ഈ അദ്ധ്യായന വർഷം മുതൽ ആരംഭിക്കും. ഈ പദ്ധതി പ്രകാരം എല്ലാ വർഷവും 5000 രൂപ വീതം ഒന്നാം ക്ലാസ്സ് മുതൽ പ്ലസ്ടു വരേയുള്ള വിദ്യാർത്ഥികൾക്ക് വിദ്യഭ്യാസ സ്കോളർഷിപ്പ് ലഭ്യമാകുമെന്നും യൂണിറ്റ് - ഏരിയ തല കമ്മറ്റികളുടെ സഹകരണത്തോടെയായിരിക്കും ഈ പദ്ധതി നടപ്പാക്കുക.....

Posted on 2024-03-19 07:53:31

നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. പരിഷ്കരിച്ച കാര്‍ഡുകള്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു.

നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. പരിഷ്കരിച്ച കാര്‍ഡുകള്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാര്‍ഡുകള്‍ക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വര്‍ഷവുമാണ് കാലാവധി. അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Posted on 2024-03-14 07:33:21

അസീർ പ്രവാസി സംഘം ഇഫ്ത്താർ സംഗമം മാർച്ച് 29 ന്: അബ്ദുൾ വഹാബ് കരുനാഗപള്ളി കൺവീനർ; ഷൗക്കത്തലി ആലത്തൂർ ചെയർമാൻ.....

കമ്മീസ് മുഷൈത്ത്: അസീറിലെ പ്രവാസി സമൂഹത്തിനിടയിൽ സ്നേഹവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ അസീർ പ്രവാസി സംഘം സംഘടിപ്പിക്കുന്ന ഇഫ്ത്താർ സംഗമം മാർച്ച് 29 ന് സംഘടിപ്പിക്കും.... ദേശ ഭാഷ അതിർവരമ്പുകളില്ലാതെ സ്വദേശികളും വിദേശികളടക്കം മുവ്വായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്ന ഇഫ്ത്താർ സംഗമം കമ്മീസ് സിറ്റി സെൻ്ററിലെ സഫയർ ഗല്ലിയിലായിരിക്കും നടക്കപ്പെടുക. അസീർ പ്രവാസി സംഘം ഓഫിസ് ഒഡിറ്റോറിയത്തിൽ വെച്ച് നടന്ന സ്വാഗത സംഘ രൂപീകരണ യോഗം രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉത്ഘാടനം ചെയ്തു. പ്രസിഡൻ്റ് അബ്ദുൾ വഹാബ് കരുനാഗപള്ളി അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ സംഘടനാ നിർദ്ദേശങ്ങൾ ജനറൽ സെക്രട്ടറി സുരേഷ് മാവേലിക്കര അവതരിപ്പിച്ചു.തുടർന്ന് പ്രോഗ്രാമിൻ്റെ കൺവീനറായി അബ്ദുൾ വഹാബിനേയും ചെയർമാനായി ഷൗക്കത്തലി ആലത്തൂരിനേയും തിരഞ്ഞെടുത്തു. റഷീദ്, ഷൗക്കത്തലി എന്നിവർ യോഗത്തിൽ സംസാരിച്ചു. കമീസ് ഏരിയ സെക്രട്ടറി പൊന്നപ്പൻ കട്ടപ്പന സ്വാഗതവും അബഹ ഏരിയ സെക്രട്ടറി നിസാർ കൊച്ചി നന്ദിയും പറഞ്ഞു...

Posted on 2024-03-09 20:02:32