Space for Ads

News

അന്താരാഷ്ട്ര റിക്രൂട്ട്മെന്റ് കമ്മററി

കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് മേഖലയിലെ സുതാര്യത ഉറപ്പ് വരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കണം എന്നത് നാലാം ലോക കേരള സഭയുടെ സുപ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നാലാം ലോക കേരള സഭ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് രീതികൾ കാര്യക്ഷമമാക്കുന്നതിന് വിദഗ്‌ധരെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രെയിൻസ്റ്റോർമിങ് സെഷൻ സംഘടിപ്പിച്ചു. പ്രസ്തുത സെഷനിലെ നിർദ്ദേശങ്ങളെ അധികരിച്ച് അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് മേഖലയിലെ നിയമനിർമ്മാണ സാധ്യത പഠിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് നിർദ്ദേശം ഉയർന്നു വന്നു. നിയമനിർമ്മാണ രൂപീകരിക്കുന്നതിനുള്ള സാധ്യത പഠനത്തിനോടൊപ്പം, കരട് പോളിസി നോട്ട് പരിശോധനയും തുടർനടപടികൾ ശുപാർശ ചെയ്യുന്നതിനുമായി ഒരു കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായിട്ടുണ്ട് നോർക്ക വകുപ്പ് സെക്രട്ടറി ചെയർമാൻ ആയും ലോക കേരളസഭ സെക്രട്ടറിയേറ്റ് ഡയറക്ടർ കൺവീനറും ആയിട്ടുള്ള കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. നോർക്ക റൂട്ട്സ് റസിഡൻറ് വൈസ് ചെയർമാൻ ശ്രീ. പി ശ്രീരാമകൃഷ്ണൻ, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, നിയമ വകുപ്പ് സെക്രട്ടറി, നിയമസഭ സെക്രട്ടറിയേറ്റ് സെക്രട്ടറി, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എൻആർഐ സെൽ പോലീസ് സൂപ്രണ്ട്, IIMAD ചെയർ ഡോ. ഇരുദയ രാജൻ എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളാണ്.

Posted on 2025-03-08 09:22:21

നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. പരിഷ്കരിച്ച കാര്‍ഡുകള്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു.

നോര്‍ക്ക റൂട്ട്സ് ഐ.ഡി കാര്‍ഡുകള്‍ ഇനി പുതിയ രൂപത്തില്‍. പരിഷ്കരിച്ച കാര്‍ഡുകള്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. വിദേശത്ത് പഠനത്തിന് പോകുന്ന കേരളീയരായ വിദ്യാർത്ഥികൾക്കാണ് സ്റ്റുുഡന്റ് ഐ.ഡി കാർഡ്. ഐ.ഡി കാര്‍ഡുകള്‍ക്കും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനും മൂന്നു വര്‍ഷവുമാണ് കാലാവധി. അപകട ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്ബ്‌സൈറ്റായ www.norkaroots.org വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്‌സ് ഹെഡ്ഡോഫീസ് ഐ.ഡി കാർഡ് വിഭാഗം 0471 2770543, 0471 2770528 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്)എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Posted on 2024-03-14 07:31:28