അസീർ പ്രവാസി സംഘത്തിന്റെ സംഘടനാ കമ്മറ്റികളിലെ ഏറ്റവും ഉയർന്ന കമ്മിറ്റിയാണ് രക്ഷാധികാരി സമിതി. പരിണിതപ്രജ്ഞരായ പ്രവർത്തകർ അംഗങ്ങൾ ആയ ഈ സമിതി സംഘടനയുടെ പ്രവർത്തനങ്ങൾക്കു വേണ്ട ഉപദേശനിർദേശങ്ങൾ യഥാസമയത്ത് നൽകി ആവശ്യമായ നയരൂപീകരണങ്ങൾ നടത്തി സംഘടനയെ മുന്നോട്ടു നയിക്കുന്നു.